ചിദംബരത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്‍ ധനമന്ത്രി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് എസ് ഭാസ്‌കരരാമന്‍ അടക്കമുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ധനമന്ത്രിയായിരിക്കേ ചിദംബരം അനുമതി നല്‍കിയെന്നാണ് കേസ്. ഇതിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →