ലാഹോർ: അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ. പാകിസ്താൻ നഗരമായ ലാഹോറിലാണ് സംഭവം. പബ്ജി ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് വിവരം. ലാഹോറിലെ കാഹ്നയിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവം നടന്നത്.
45കാരിയായ മാതാവ് നഹീദ് മുബാറക്, 22കാരനായ സഹോദരൻ, 17ഉം 11ഉം വയസുള്ള രണ്ട് സഹോദരിമാർ എന്നിവരെയാണ് 14കാരൻ വെടിവച്ച് കൊന്നത്. പബ്ജി ഗെയിമിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മണക്കൂറുകളോളം ഓൺലൈനിൽ ഗെയിമിനു വേണ്ടി ചെലവഴിച്ച് മാനസിക പ്രശ്നങ്ങൾക്കിരയായിരുന്നു 14കാരനെന്ന് പൊലീസ് പറഞ്ഞു.

