ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐടി ബ്രാണ്ടായി ടി.സി.എസ്‌

മുംബൈ: ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐടി ബ്രാണ്ടായി ഇന്ത്യന്‍ കമ്പനി ടി.സി.എസ്‌ ബ്രാന്‍ഡ്‌ ഫിനാന്‍സ്‌ എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലാണ്‌ ടി.സി.എസ്‌ രണ്ടാമത്തെ വലിയ ബ്രാന്‍ഡായത്‌. അതിവേഗം വളരുന്ന ഐടി കമ്പനിയായി ഇന്‍ഫോസിസിനെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. ബ്രാന്‍ഡ്‌ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 52 ശതമാനം വളര്‍ച്ചയാണ്‌ ഇന്‍ഫോസിസിന്‌ ഉണ്ടായത്‌ .2020നുശേഷം 80 ശതമാനം വളര്‍ച്ച കമ്പനിക്കുണ്ടായി. ടി.സിഎസിന്‍രെയും ഇന്‍ഫോസിസിന്റെയും വളര്‍ച്ച ലിസ്‌റ്റില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐബിഎമ്മിനെ നാലാം സ്ഥാനത്തേക്ക്‌ പിന്തളളി ഐബിഎമ്മിന്‍രെ ബ്രാന്‍ഡ്‌ മൂല്യത്തില്‍ 34 ശതമാനം കുറവുണ്ടായി.

ഇന്‍ഫോസിസിനും ടിസിഎസിനും പുറമേ ചില ഐടി കമ്പനികളും ലിസ്‌റ്റില്‍ ആദ്യ 25ല്‍ ഇടം പിടിച്ചിട്ടുണ്ട്‌. വിപ്രോ ഏഴാമതായും ടെക്‌ മഹീന്ദ്ര 15-ാമതായും എല്‍ &ടി ഇന്‍ഫോടെക്‌ 22-ാമതായും ലിസ്‌റ്റില്‍ ഇടം കണ്ടെത്തി. ബിസിനസ്‌ പെര്‍ഫോമന്‍സ്‌, വിവിധ കമ്പനികളുമായുളള കൂട്ടുകെട്ട്‌ എന്നിവ അടിസ്ഥാനമാക്കിയാണ്‌ ടിസിഎസിന്‌ രണ്ടാം റാങ്ക്‌ നല്‍കിയതെന്ന്‌ റാങ്കിംങ്‌ തയാറാക്കിയ ബ്രാന്‍ഡ്‌ ഫിനാന്‍സ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →