ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല

യുകെ: ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല. രാജ്യത്ത് ഇനി മാസ്‌ക് നിര്‍ബന്ധമല്ല. നിശാക്ലബ്ബുകളിലേക്കും മറ്റ് വലിയ വേദികളിലേക്കും പ്രവേശിക്കുന്നതിന് കോവിഡ് പാസുകള്‍ വേണമെന്ന നിയമവും റദ്ദാക്കി. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ രോഗങ്ങളും കോവിഡ് ആശുപത്രിവാസവും കുറഞ്ഞതിനാലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയത്. വര്‍ക്ക് ഫ്രം ഹോമും ക്ലാസ് മുറികളില്‍ മാസ്‌ക് ധരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നീക്കിയിരുന്നു. ‘പ്ലാന്‍ ബി’ എന്ന് വിളിക്കപ്പെടുന്ന നടപടികള്‍ ഡിസംബര്‍ ആദ്യം ഒമിക്രോണ്‍ വ്യാപനം തടയുന്നതിനും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആളുകള്‍ക്ക് സമയം അനുവദിക്കുന്നതിനുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →