മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ മുംബൈ സിറ്റിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു.ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്. അഹമ്മദ് യാഹു 30-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിലെ മുഹമ്മദ് ഇര്‍ഷാദിലൂടെയാണു നോര്‍ത്ത് ഈസ്റ്റ് മറികടന്നത്. കളിയുടെ 79-ാം മിനിറ്റിലായിരുന്നു ഇര്‍ഷാദിന്റെ ഗോള്‍. ഇഞ്ചുറി ടൈമില്‍ ആമി റാനാവദെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതു മുംബൈക്കു തിരിച്ചടിയായി. 12 കളികളില്‍നിന്നു 18 പോയിന്റ് നേടിയ മുംബൈ നാലാമതും 14 കളികളില്‍നിന്നു 10 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പത്താമതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →