ദേശീയ സമ്മതിദായക ദിനം ആചരിച്ചു:
ജനാധിപത്യ സംരക്ഷണത്തിന് എല്ലാ പൗരന്മാരും
വോട്ടവകാശം വിനിയോഗിക്കണം: ജില്ലാ കളക്ടര്‍
എറണാകുളം: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്നും രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റില്‍ ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഹുസൂര്‍ ശിരസ്തദാറും സ്വീപ് നോഡല്‍ ഓഫീസറുമായ ജോര്‍ജ് ജോസഫ് സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് ക്ലര്‍ക്ക് ഏല്‍ദോസ് ജോസഫ് നന്ദി പറഞ്ഞു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ തഹസില്‍ദാര്‍മാര്‍, ജില്ലയിലെ ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.