പത്തനംതിട്ട: കോവിഡ് പ്രതിരോധം: ആശമാര്‍ക്ക് പരിശീലനം നല്‍കി

പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ടു ബാച്ചുകളിലായി നടന്ന പരിശീലന പരിപാടിയില്‍ ജില്ലയിലെ ആയിരം ആശാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. പ്രസന്നകുമാരി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സ്വപ്‌ന, സോഷ്യല്‍ സയന്‍സ് ഇന്‍സ്ട്രക്ടര്‍ തങ്കച്ചന്‍ ആന്റണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ സുനില്‍കുമാര്‍, ഡെപ്യുട്ടി ഡിസ്ട്രിക്ട് ആന്‍ഡ് മീഡിയാ ഓഫീസര്‍ വി.ആര്‍. ഷൈലാഭായി, ആശ കോ-ഓര്‍ഡിനേറ്റര്‍ ലയ സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →