യുപി: രണ്ടാം ഘട്ട മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.എസ്.പി

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). 51 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ലഖ്നൗവില്‍ നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. ശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ െവെകാതെ പ്രഖ്യാപിക്കുമെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ 15 ന് ആദ്യഘട്ടം തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ബി.എസ്.പി. പുറത്തുവിട്ടിരുന്നു. യു.പി. നിയമസഭയിലെ 403 സീറ്റുകളിലേക്ക് ഏഴു ഘട്ടമായാണു വോട്ടെടുപ്പു നിശ്ചയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →