ഇടുക്കി: അണക്കര പവിത്ര ഗോള്‍ഡ് സ്റ്റേഡിയത്തില്‍ വച്ചു നടന്ന മത്സരങ്ങള്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി.കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. വി. ധര്‍മ്മരാജ, രാരിച്ചന്‍ നീറണാക്കുടി, ആശാ സുകുമാരന്‍, കുസുമം, ജോബി തോമസ്, പ്രസിഡന്റ് സനു തോമസ്,
സെക്രട്ടറി ഷര്‍മി ഉലഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
13 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.6 മണിക്ക് മത്സരങ്ങള്‍ സമാപിച്ചു. കുമളി ഫോറസ്റ്റ് റേഞ്ച് ആഫീസര്‍ അഖില്‍ ബാബു വിജയി കള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കായി സംഘാടകര്‍ ഏര്‍പ്പെടുത്തിയ 10001, 5001 പ്രകാരമുള്ള ക്യാഷ് അവാര്‍ഡുകളും, ചടങ്ങില്‍ വിതരണം ചെയ്തു. സ്പെഷ്യല്‍ എക്കണോമിക്സ് അസ്സി. കമ്മീഷണര്‍ ജയകുമാര്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന കേരള ഒളിമ്പിക് ഗെയിംസ് കബഡി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു.