ഇടുക്കി: വ്യാജ ഖാദി വാങ്ങി വഞ്ചിതരാകരുത്

ഇടുക്കി: സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ / സഹകരണ മേഖലയിലെ ജീവനക്കാര്‍ ബുധനാഴ്ച ദിവസം ഖാദി ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി തൊടുപുഴ മാതാ ആര്‍ക്കേഡ്, കാഞ്ഞിരമറ്റം ബൈപാസ് റോഡ്, കട്ടപ്പന പഴയ പഞ്ചായത്ത് ബില്‍ഡിംഗ് എന്നിവിടങ്ങളിലെ ഖാദി ബോര്‍ഡിന്റെ ഷോറൂമുകളില്‍ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ട്. ജില്ലയില്‍ മറ്റു സ്ഥലങ്ങളില്‍ അംഗീകൃത ഖാദി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും ഇതരസ്ഥാപനങ്ങളില്‍ നിന്നും വ്യാജ ഖാദി വാങ്ങി ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →