മുത്തച്ഛനും ചെറുമകനും കുളത്തില്‍ മരിച്ച നിലയില്‍

കോതമംഗലം ; മുത്തച്ഛനെയും ചെറുമകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പോത്താനിക്കാട്‌ പുളിന്താനം ചെനയപ്പിളളി ജോര്‍ജ്‌ (78), ചെറുമകന്‍ ജെറിന്‍(13) എന്നിവരാണ്‌ മരിച്ചത്‌. 2022 ജനുവരി 20ന്‌ വ്യാഴാഴ്‌ച രാവിലെ കൃഷിയിടത്തില്‍ പുല്ലിന്‌ മരുന്നുതളിക്കാന്‍ പോയതായിരുന്നു. സമ.യം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന്‌ ഉച്ചയോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കുളക്കരയില്‍ ചെരുപ്പ്‌ കണ്ടെത്തി. വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

പാടത്തിനോട്‌ ചേര്‍ന്നുളള എട്ടടി താഴ്‌ചയുളള കുളത്തിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. കുളത്തില്‍ നിറയെ ചെളിയുണ്ടായിരുന്നു. ജെറിന്‍ കുളത്തില്‍ വീഴുന്നത്‌ കണ്ട്‌ രക്ഷിക്കാനായുളള ജോര്‍ജിന്റെ ശആമത്തിനിടെ രണ്ടുപേരും ചെളിയില്‍ അകപ്പെട്ടതാകാമെന്നാണ്‌ പ്രഥമിക നിഗമനം. പോത്താനിക്കാട്‌ സെന്റ് സേവ്യേഴ്‌സ്‌ സ്‌കൂളിലെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ജെറിന്‍. മൃതദേഹങ്ങള്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →