സീറ്റ് നിഷേധം: ബിജെപി നേതാവ് ബിഎസ്പിയില്‍ ചേര്‍ന്നു

മഥുര: യുപി തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് എസ് കെ ശര്‍മ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ (ബിഎസ്പി) ചേര്‍ന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചാണ് ശര്‍മ ബിഎസ്പിയിലെത്തിയത്. ശര്‍മയുടെ അടുത്തയാളായ നീരജ് റാവത്തും ബിജെപി വിട്ട് ബിഎസ്പിയിലെത്തിയിട്ടുണ്ട്. ബിജെപി തന്നെ രണ്ടുതവണ കബളിപ്പിച്ചു, പാര്‍ട്ടിക്ക് അതിന്റെ മുന്‍കാല സ്വഭാവം നഷ്ടപ്പെട്ടുവെന്നും ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ബിജെപിയില്‍ നിന്ന് ഒരു പൈസ പോലും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്ക് ആവശ്യമായ തുക നല്‍കിയിട്ടുണ്ട്. ബിജെപിയുടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചാണ് ബിഎസ്പിയിലെത്തിയത്. മഥുരയില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുമെന്നും ശര്‍മ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →