പട്ടയഭൂമിയിലെ നിര്‍മാണ നിയന്ത്രണം : സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

സുല്‍ത്താന്‍ ബത്തേരി : പട്ടയഭൂമിയിലെ നിര്‍മാണനിയന്ത്രണം നീക്കണമെന്നാവശ്യപ്പെ ട്ട്‌ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിന്‌ മുമ്പില്‍ ധര്‍ണ നടത്താന്‍ തീരുമാനം. പാര്‍ട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 2022 ജനുവരി28ന്‌ ധര്‍ണ നടത്താനാണ്‌ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ തീരുമാനം.

മുഖ്യമന്ത്രിയേയും, റവന്യൂ തദ്ദേശ വകുപ്പു മന്ത്രിമാരെയും നേരില്‍ കണ്ട്‌ നിവേതനം സമര്‍പ്പിക്കും. 30ന്‌ വില്ലേജ്‌ തലത്തില്‍ പട്ടയ ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കും. തുടര്‍ന്ന്‌ പട്ടയം ഉടമകളുടെ നിവേതനം തയ്യാറാക്കി ഫെബ്രുവരി 6,7 തീയതികളില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കും. വസ്‌തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പഞ്ചായത്തുതലത്തില്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കും ഫെബ്രുവരി 13 ന്‌ വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കാനും പ്രശ്‌നം നിയമപരമായി നേരിടുന്നതിന്റെ സാധ്യത ആലോചിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

എല്‍എ പട്ടയ ഭൂമികളിലാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്‌ പ്രകടിപ്പിച്ചത്‌. എന്നാല്‍ ജില്ലയിലെ എല്ലാ പട്ടയ ഭൂമികളിലും ഇപ്പോള്‍ നിര്‍മാണ നിയന്ത്രണം നിലനില്‍ക്കുകയാണഅ . ഡബ്ല്യു സി.എസ്‌ പട്ടയങ്ങള്‍ ഉപാധികളില്ലാതെയാണ്‌ നല്‍കിയിരിക്കുന്നത്‌. മരങ്ങല്‍ മുറിക്കുന്നതിന്‌ മാത്രമാണ്‌ നിയന്ത്രണങ്ങള്‍ ഉളളത്‌.

പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മറ്റിയംഗം സുരേഷ്‌ താളൂര്‍ അദ്ധ്യക്ഷത വഹിച്ചു. വി.വി ബേബി, സികെ സഹദേവന്‍,പി.ആര്‍ ജയപ്രകാശ്‌, ബേബി വര്‍ഗീസ്‌ ,എന്‍.പി കുഞ്ഞുമോള്‍, ടികെ രമേശ്‌ എംഎസ്‌ വിശ്വനാഥന്‍, പികെ രാമചന്ദ്രന്‍, സി.ശിവശങ്കരന്‍ കെ.സി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →