കുവൈത്തിലെ അല്‍ അഹമ്മതി ഓയില്‍ റീഫൈനറിയില്‍ തീപിടുത്തം: രണ്ട്‌ മരണം,10 പേര്‍ക്ക് പരിക്ക്‌

കുവൈത്ത്‌: കുവൈത്തിലെ അല്‍ അഹമ്മതി ഓയില്‍ റീഫൈനറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇന്ത്യാക്കാരായ രണ്ട് തൊഴിലാളികള്‍ മരിക്കുകയും 10 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതായി കുവൈത്ത്‌ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.എന്‍.പി.സി ) അറിയിച്ചു. കെഎന്‍പിസി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആന്‍റ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ്‌ ഡെപ്യൂട്ടി സിഇഒയും ഔദ്യോഗിക വക്താവുമായ അഹെദ്‌ അല്‍ ഖുറയിഫാണ്‌ തീപിടുത്തം സ്ഥിരീകരിച്ചത്‌.

റീഫൈനറിയുടെ ഗ്യാസ്‌ ലിക്വിഫാക്ഷന്‍ യൂണിറ്റ്‌ 32 ല്‍ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം റെക്കാര്‍ഡ്‌ സമയത്തിനുളളില്‍ നിയന്ത്രണ വിധേയമാക്കി. ഷെഡ്യൂള്‍ ചെയ്‌ത അറ്റകുറ്റപ്‌്‌പണികള്‍ നടക്കുന്ന സമയത്താണ്‌ യൂണിറ്റിന്‌ തീപിടിച്ചത്‌. അപകടത്തെ നേരിടാന്‍ അടിയന്തിര പദ്ധതി ഉടനടി ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തീപിടുത്തത്തില്‍ പരിക്കേറ്റ തൊഴിലാളികളെ ചികിത്സക്കായി ആശുപത്രികളിലേക്ക്‌ കൊണ്ടുപോയി. ഇരകളു കുടുംബങ്ങള്‍ക്ക്‌ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →