ബൂസ്റ്റര്‍ ഡോസുകൊണ്ട്‌ ഒമിക്രോണിന്‌ തടയിടാനാവില്ല: ശാസ്‌ത്രോപദേശക സമിതി തലവന്‍ ഡോ.ജയപ്രകാശ്‌ മുളളിയില്‍

ന്യൂ ഡല്‍ഹി: കോവിഡ്‌ വകഭേതമായ ഒമിക്രോണിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അത്‌ എല്ലാവരെയും ബാധിക്കുമെന്നും അതിനെ തടയിടാന്‍ കഴിയില്ലെന്നും ഐസിഎംആര്‍ സയന്റിഫിക്ക്‌ അഡ്‌വൈസറി കമ്മറ്റി തലവന്‍ ഡോ. ജയപ്രകാശ്‌ മുളളിയില്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകൊണ്ട്‌ ഒരു മാറ്റവും ഉണ്ടാകില്ലെന്നും വൈറസ്‌ ബാധ സംഭവിക്കുമെന്നും ലോകമെമ്പാടും അങ്ങനെയാണ്‌ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ ഇപ്പോള്‍ പേടിപ്പിക്കുന്ന ഒരു രോഗമല്ല. പുതിയ വകഭേതത്തിന്‌ തീവ്രത കുറവാണ്‌. പഴയതുപോലെ ആശുപത്രിവാസം വേണ്ടിവരുന്നില്ല. രോഗത്തെ കൈകാര്യം ചെയ്യാം എന്ന നിലയില്‍ എത്തിയിരിക്കുന്നു. രോഗബാധയിലൂടെയുളള സ്വാഭാവിക പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ്‌ .അതുകൊണ്‌ാണ്‌ മറ്റുപല രാജ്യങ്ങളെയും പോലെ ഇന്ത്യയിലെ സ്ഥിതി അത്ര മോശമാവാതിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിനുകള്‍ വരുംമുമ്പുതന്നെ രാജ്യത്തെ 85 ശതമാനം പേരെയും വൈറസ്‌ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യഡോസ്‌ ഒരു ബൂസ്‌റ്റര്‍ ഡോസായിരുന്നു. രോഗബാധയിലൂടെ ആര്‍ജിക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷി ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ല എന്നതാണ്‌ ലോകമെമ്പാടുമുളള തത്വശാസ്‌ത്രം എന്നാല്‍ അത്‌ തെറ്റാണെന്നാണ്‌ താന്‍ കരുതുന്നതെന്നും ഡോ. ജയപ്രകാശ്‌ മുളളിയില്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →