കോഴിക്കോട്: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായിട്ടുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിങ് ജനുവരി 11 നു കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി കോഴിക്കോട് വൈ.എം.സി.എ. ഹാളിൽ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. 2021 ഒക്ടോബര്‍ 30 നകം നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അതില്‍ പറയുന്ന കാര്യങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ സഹിതം രാവിലെ10.30 മുതല്‍ ഉച്ചക്ക് 2.30 വരെയുള്ള സമയത്ത് ഹാജരാകാം. ഹാജരാകുവാന്‍ ഉദ്ദേശിക്കുന്നവര്‍ 0484 2993148 എന്ന ഫോണ്‍ നമ്പറില്‍ കമ്മീഷന്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം.
കോഴിക്കോട്: ജെ.ബി. കോശി കമ്മീഷൻ സിറ്റിംഗ്
