തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമെ കാബിന്‍ ക്രൂവിലെ 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, തിരുവനന്തപുരം 5, പത്തനംതിട്ട 6, മലപ്പുറം 5, കാസര്‍കോട് 4 എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 577 പേരാണ്. ഇന്ന് 231 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 124167 പേരാണ്. ഇതില്‍ 1080 പേരാണ് ആശുപത്രിയിലുള്ളത്. ബാക്കിയുള്ളവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 80091 ടെസ്റ്റുകളാണ് നടത്തിയത്. 71 ടെസ്റ്റ് നടത്തുമ്പോള്‍ ഒരാളാണ് പോസിറ്റീവാകുന്നത്. ഇന്ത്യയില്‍ 23-ല്‍ ഒന്ന് എന്നതാണ് സ്ഥിതി. സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ ഒറ്റ ദിവസം 3248 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് രോഗബാധ നിരക്ക് 1.7 ശതമാനം മാത്രമാണ്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് ഇന്ന് മരിച്ചത്.
ഒരു പരിശോധനയ്ക്ക് 4000 രൂപയോളം ചെലവ് വരുന്നുണ്ടെങ്കിലും സൗജന്യമായി തന്നെ ചികിത്സ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. 24 മണിക്കൂറിനിടെ 7466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒറ്റ ദിവസം 7000-ലേറെ പേര്‍ക്ക് രോഗം കണ്ടെത്തുന്നത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 166442 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യ 4797 ആയി ഉയര്‍ന്നു.
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 59,32,184 പേരായി. 3,62,614 പേരാണ് മരിച്ചത്. ലോകത്താകെ 25,960,15 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും. ബ്രസീലിലും റഷ്യയിലുമാണ് അതിവേഗം രോഗബാധിതരുടെ എണ്ണം ഉയരുന്നത്.

