വിപണിയില്‍ നഷ്ടം

മുംബൈ: ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന ഇന്നലെ ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തില്‍ 17,204ലിലും എത്തി. വര്‍ഷാവസാനമായതിനാല്‍ നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിട്ട് നിന്നതും വിപണിയില്‍ പ്രതിഫലിച്ചു.

ഐടി, ഫാര്‍മ ഒഴികെയുള്ള ബജാജ് ഓട്ടോ, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യു.പി.എല്‍., ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികര്‍ക്കാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബി.എസ്.ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →