മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കലാ, കായികരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലെത്തിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് മോംഗിയയുടെ രാഷ്ട്രീയപ്രവേശം.

കോൺഗ്രസ് എംഎൽഎ ഫത്തെഹ് ബാജ്‌വ, അകാലിദൾ എംഎൽഎ ഗുർദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദൾ മുൻ എംപി രാജ്‌ദേവ് സിങ് ഖൽസ അടക്കമുള്ള പ്രമുഖർ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ഇവർക്കൊപ്പമാണ് മോംഗിയയും ബിജെപിയിലെത്തിയത്.

ഡൽഹിയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →