ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരിയില്‍ നടത്തുന്ന 20 ദിവസത്തെ പരിപാടിയില്‍ 30 പേര്‍ക്കാണ് അവസരം.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ സംരംഭകത്വ വികസനത്തിലും ഫുഡ് പ്രോസസിംഗിലുമാണ് പരിശീലനം നല്‍കുന്നത്. കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും വ്യവസായ ആഭിമുഖ്യവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-45.
വനിതകള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും വി.എച്ച്.എസ്.സി, ഐടിഐ, ഐടിസി, ഡിപ്ലോമ തുടങ്ങിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. അപേക്ഷാ ഫോറത്തിനും, വിശദ വിവരത്തിനും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി മൂന്ന്. ഫോണ്‍: 0477 2241272, 9446857928

