കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.
തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലതത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ഇതിനിടെ കിഴക്കമ്പലം അക്രമം ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. അടിയന്ത റിപ്പോര്‍ട്ട് നല്കാന് ജില്ലാ ലേബര്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

