മുന്‍സിപ്പല്‍ കമ്മീഷ്ണറിനെതിരെ ഫഡ്നാവിസിനോട് പരാതി പറഞ്ഞ് താനെ മേയര്‍

താനെ സെപ്റ്റംബര്‍ 4: മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ സജ്ഞീവ് ജസ്വാളിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് പരാതി പറഞ്ഞ് സിറ്റി മേയര്‍ മീനാക്ഷി ഷിണ്ഡെ. സജ്ഞീവിന്‍റെ പ്രവൃത്തിയിലുള്ള അലസതയും തോല്‍വികളുമാണ് മീനാക്ഷി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കത്തിന്‍റെ കോപ്പികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. വിഷയം ചര്‍ച്ച ചെയ്യാനായി എത്രയും പെട്ടെന്ന് ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ട് കമ്മീഷ്ണര്‍ മേയര്‍ക്ക് കത്തയച്ചു. ജനറല്‍ ബോഡി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കമ്മീഷ്ണറോട് നിര്‍ദ്ദേശിക്കണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ മേയര്‍ അഭ്യര്‍ത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →