ജൂൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്ഷമ അഹമ്മദ് കബീർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മധുരം. കണ്ടു തീരുമ്പോൾ തീരാതിരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ചില ചിത്രങ്ങളുണ്ട്, അത്തരം ഒരു ചിത്രമാണ് മധുരം. സ്നേഹത്തെയും പ്രണയത്തെയും സൗഹൃദത്തെയും ചേർത്ത് നിർത്തുന്ന മധുരം കിനിയുന്ന ചിത്രം.
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം ബസ്റ്റാറേഴ്സായി എത്തുന്ന കുറച്ചു പേർക്കിടയിൽ ഉണ്ടാവുന്ന സൗഹൃദവും അടുപ്പവും അവരുടെ ജീവിത കഥയുമാണ് മധുരം എന്ന ചിത്രത്തിലെ ഇതിവൃത്തം. ആശുപത്രി വരാന്തയിലെയും ബസ്റ്റാറേഴ്സ് ഹാളിലെയും വിരസമായ കാത്തിരിപ്പിനിടയിൽ അവർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദത്തിലൂടെ ആണ് കഥയുടെ സഞ്ചാരം. ഒപ്പം സമാന അനുഭവങ്ങളിൽ കൂടി കടന്നു പോകുന്ന പ്രിയപ്പെട്ടവരുടെ രോഗം മാറി അവരെയും കൊണ്ട് വീട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഒരു കൂട്ടം മനുഷ്യരും.
ത്രില്ലടിപ്പിക്കുന്ന സീനുകളോ വലിയ ടെസ്റ്റുകളോ ഒന്നുമില്ലാതെ എങ്കിലും ഒട്ടും ബോറടിപ്പിക്കാതെ വളരെ സാവധാനത്തിലാണ് മധുരത്തിന്റെ കഥ പുരോഗമിക്കുന്നത്. വൈകാരികമായ സമീപനം ഈ കഥയിൽ ഉടനീളം സംവിധായകൻ സ്വീകരിച്ചിരിക്കുന്നത് അതിനാൽ എന്നാൽ ചിത്രത്തിൽ ചെറിയ റോഡുകളിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ വരെ അവരെ പ്രേക്ഷകരുമായി ആയി കണക്ട് ആവുന്നുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനം മധുരത്തെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. ഇന്ദ്രൻസ്, ജോജുജോർജ്, അർജുൻ അശോകൻ ,നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ , ജാഫർ ഇടുക്കി – ജഗദീഷ്, ലാൽ, നവാസ് വള്ളിക്കുന്ന്, സഫർ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.