കാസർകോട്: കാഞ്ഞങ്ങാട് മെഗാ തൊഴില്‍മേള 27 ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

കാസർകോട്: അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത്  മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തൊഴില്‍ മേള. തൊഴില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പ്രമുഖ സ്ഥാപനങ്ങളിലെ സാങ്കേതികവും അല്ലാതെയുമുള്ള മേഖലകളിലായി ആയിരത്തില്‍പരം തൊഴിലവസരങ്ങള്‍ തൊഴില്‍ മേളയില്‍  അവതരിപ്പിക്കും. 18 വയസ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://bit.ly/KanhangadCandidate ലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്. ഫോണ്‍:  7356593785

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →