ചൈനയില്‍ പക്ഷികളോട് സാമ്യമുള്ള ഒവിറെപ്റ്റോറിസോസ് ഇനത്തില്‍പ്പെട്ട ഡൈനസോര്‍ മുട്ട, ഉള്ളില്‍ ഭ്രൂണവും

ബെയ്ജിങ്: ചൈനയില്‍ പക്ഷികളോട് സാമ്യമുള്ള ഒവിറെപ്റ്റോറിസോസ് ഇനത്തില്‍പ്പെട്ട ഡൈനസോര്‍ മുട്ട, ഉള്ളില്‍ ഭ്രൂണവും. ചൈനയിലെ ഗാന്‍ഷൗ നഗരത്തില്‍നിന്നു ലഭിച്ച 17 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയ്ക്കുള്ളില്‍ ഒരു ഡൈനസോര്‍ ഭ്രൂണമുണ്ടായിരുന്നു. യിങ്ിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഫോസിലില്‍നിന്നാണു ഭ്രൂണത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. കൂടുതല്‍ ഗവേഷണത്തില്‍ അത് ഒവിറെപ്റ്റോറിസോസ് എന്ന ഇനത്തില്‍പ്പെട്ട ഡൈനസോറിന്റേതാണെന്നു കണ്ടെത്തി. പക്ഷികളോട് സാമ്യമുള്ള ഡൈനസോര്‍ വകഭേദമാണിത്. ഫോസിലിന് 7.3 കോടി വര്‍ഷം പഴക്കമുണ്ടെന്നാണു റിപ്പോര്‍ട്ട്. ഭ്രൂണത്തിനു ”ബേബി യിങ് ിയാങ്” എന്നാണു ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. വിരിയുന്നതിനു തൊട്ടുമുമ്പാണു ബേബി യിങ് ിയാങ് മണ്ണിനടിയിലായതെന്നാണു നിഗമനം. അപ്പോഴേക്കും 17 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയ്ക്കുള്ളില്‍ െഡെനസോര്‍ കുഞ്ഞ് 27 സെന്റീമീറ്റര്‍ നീളംവച്ചിരുന്നു. കോഴിയുടെ ഭ്രൂണത്തോട് സാമ്യമുണ്ട് ബേബി യിങ് ിയാങ്ങിന്.ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഫിയോണ്‍ വെയ്സം മായും സംഘവുമാണു ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. പഠനറിപ്പോര്‍ട്ട് ഐസയന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →