വ്ളാഡിവോസ്റ്റോക്ക് സെപ്റ്റംബര്‍ 4: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്. റഷ്യയിലെ വ്ളാഡിവോസ്റ്റേക്കില് വെച്ച് നടക്കുന്ന കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് മറ്റ് ലോകനേതാക്കളെയും മോദി സന്ദര്‍ശിക്കും.
മോദി ബുധനാഴ്ച സ്വേഡിയ കപ്പല്‍നിര്‍മ്മാണ സമുച്ചയം സന്ദര്‍ശിച്ചു. വ്ളാഡിമിര്‍ പുടിന് മോദിയെ അനുഗമിച്ചു. ആണവ-പ്രതിരോധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

