മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ സംഖ്യ 18 ആയി. രാജ്യത്തിന്റെ തെക്ക്, മധ്യ മേഖലയില്‍ വന്‍നാശം നേരിട്ടു. പല പ്രദേശങ്ങളി-ലെയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മൂന്ന് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മണിക്കൂറില്‍ 195 കിലോ മീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ പ്രമുഖ വിനോദസഞ്ചാര ദ്വീപായ സിയാര്‍ഗോയില്‍ കനത്ത നാശം നേരിട്ടു. സൈന്യം, പോലീസ്, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിരക്ഷാസേന എന്നിവരടങ്ങുന്ന 18,000 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് പറഞ്ഞു. സുരിഗാ-വോ, സിയാര്‍ഗോ, ടിംബല്‍ ദ്വീപുകളിലാണ് ഏറ്റവുമധികം നാശം നേരിട്ടത്
റായ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 18 ആയി
