ജപ്പാൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴിൽ സാധ്യതകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി നോർക്ക റൂട്ട്സ് അസാപ്പുമായി ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജർമ്മൻ, ഇംഗ്ലീഷ് (ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. 50 ശതമാനം ഫീസ് സബ്‌സിഡിയോടെ നടത്തുന്ന ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച് ഭാഷാപ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. അവസാന തീയതി: ഡിസംബർ 25.