കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശമായി ‘ഫ്ലാഷ് മോബ്’

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിൽ   ഫ്ലാഷ് മോബ് നടത്തി. ദേവഗിരി കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ ചുവട് വെച്ചത്. സംഗീതത്തിനൊപ്പം കുട്ടികളുടെ ചുവടുകൾ കൂടിയായതോടെ കാഴ്ചക്കാർക്കും ഫ്ലാഷ് മോബ് ആവേശമായി. ബേപ്പൂരിൽ ഡിസംബർ 26 മുതൽ 29 വരെയാണ് വാട്ടർ ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ  മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് തുടങ്ങിയവക്കും ബേപ്പൂര്‍ മറീന വേദിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →