തൃശ്ശൂർ: കുതിരാൻ തുരങ്ക നിർമ്മാണം വിലയിരുത്തുന്നതിനായി ഓൺലൈനായി മന്ത്രിതല യോഗം ചേർന്നു. തുരങ്കത്തിലെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും ബാക്കിയുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തു. മന്ത്രിമാരും എംപിയും അടക്കമുള്ള സംഘം ഡിസംബർ 23 ന് ശേഷം തുരങ്കം സന്ദർശിക്കും. ഏറ്റവും വേഗത്തിൽ തന്നെ രണ്ടു തുരങ്കത്തിലൂടെ പൂർണമായും ഗതാഗത കുരുക്ക് ഇല്ലാതെ യാത്ര സാധ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ കരാർ കമ്പനിയ്ക്കും നാഷ്ണൽ ഹൈവേ അതോറിറ്റിയ്ക്കും നിർദ്ദേശം നൽകി. മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, പാർലമെന്റ് മെമ്പർ ടി എൻ പ്രതാപൻ, ജില്ല കലക്ടർ ഹരിത വി കുമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥൻ, കരാർ കമ്പനിയുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തൃശ്ശൂർ: കുതിരാൻ തുരങ്ക നിർമ്മാണം : പ്രവൃത്തികൾ വിലയിരുത്താൻ മന്ത്രിതല യോഗം ചേർന്നു
