തിരുവനന്തപുരം: വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു.
ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ചത്.
പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്. സമരത്തെത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകൾ മാറ്റിയിരുന്നു. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.