കോപ്റ്റര്‍ അപകടം: എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് മൂന്ന് ദിവസം വൈകും

ന്യൂഡല്‍ഹി: ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് മൂന്ന് ദിവസം വൈകും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നത് അറിയിക്കാമെന്ന് വിവരം ലഭിച്ചതായി സഹാദരന്‍ പ്രസാദ് പ്രതികരിച്ചു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പെയാണ് കുടുംബത്തിന് വിവരം കൈമാറുക. മൃതദേഹം വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ച് റോഡ് മാര്‍ഗം തൃശൂരിലെത്തിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.അതേസമയം കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകട സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡര്‍ എ എ ഐബി ടീം പരിശോധിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →