വിയന്ന: ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്ട്രിയന്‍ ടീം നോക്കൗട്ടില്‍ കടന്നു. സ്പാനിഷ് ക്ലബ് സെവിയയെ 1-0 ത്തിനു തോല്‍പ്പിച്ച സാല്‍സ്ബര്‍ഗാണു ചരിത്രം കുറിച്ചത്.സ്വന്തം തട്ടകമായ റെഡ് ബുള്‍ അരീനയില്‍ നടന്ന ജി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒകാഫോര്‍ നേടിയ ഗോളിലാണു സാല്‍സ്ബര്‍ഗ് ജയിച്ചത്. ആറ് കളികളില്‍നിന്നു 11 പോയിന്റ് നേടിയ ലിലി ഒന്നാമതും 10 പോയിന്റ് നേടിയ സാല്‍സ്ബര്‍ഗ് രണ്ടാമതുമാണ്. ആറ് പോയിന്റ് നേടിയ സെവിയയും അഞ്ച് പോയിന്റ് നേടിയ വൂള്‍ഫ്്സ്ബര്‍ഗും പുറത്തായി. ചാമ്പ്യന്‍സ് ലീഗ് കാലഘട്ടത്തിനുമുമ്പ് 1990 – 1991 സീസണില്‍ എഫ്.സി. വാക്കര്‍ ഇന്‍സ് ബ്രക്കാണ് യൂറോപ്യന്‍ പോരാട്ട ചരിത്രത്തില്‍ ഓസ്ട്രിയയില്‍നിന്ന് അവസാനമായി നോക്കൗട്ടില്‍ കളിച്ചത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് ലിലി 3-1 നു വൂള്‍വ്സ്ബര്‍ഗിനെ കീഴടക്കി. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമനില വഴങ്ങി.ഗ്രൂപ്പ് എച്ചില്‍ ചെല്‍സി സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗുമായി 3-3 നു സമനിലായായി. തിമൊ വെര്‍ണര്‍ (രണ്ട്, 85) ചെല്‍സിക്കായി ഇരട്ട ഗോളടിച്ചു. റൊമേലു ലുകാകുവാണ് (62ാം മിനിറ്റ്) ഒരു ഗോളടിച്ചത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ യുവന്റസ് 1-0 ന് സ്വീഡിഷ് ക്ലബ്ബായ മല്‍ മോയെ കീഴടക്കി. മൊയിസസ് കീന്‍ (18ാം മിനിറ്റ്) ആയിരുന്നു ഗോളടിച്ചത്.ഗ്രൂപ്പ് ജേതാക്കളായി യുവന്റസും രണ്ടാം സ്ഥാനവുമായി ചെല്‍സിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1 ന് സ്വീറ്റ് സര്‍ലന്‍ഡില്‍ നിന്നുള്ള യങ് ബോയ്സുമായി സമനിലയില്‍ പിരിഞ്ഞു