വിതുര: വീടിന് പിന്നിലെ എർത്തുകമ്പയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇരട്ടക്കുട്ടിയായ ആറുവയസുകാരന് ദാരുണാന്ത്യം.വിതുര, തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ പ്ലംമ്പിംഗ് തൊഴിലാളിയായ സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് സുനിലാണ് മരിച്ചത്.
2021 ഡിസംബർ 9 വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം .വീടിന് സമീപം കളിക്കുന്നതിനിടെ എർത്തുകമ്പയിൽ നിന്ന് സാരംഗിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തുടർന്ന് സൗരവ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ വിവരമറിയിച്ചു.സുനിൽകുമാറും പ്രിയയും പുറത്തിറങ്ങിയപ്പോൾ സാരംഗ് എർത്ത്കമ്പിയുടെ മുകളിൽ വീണ് കിടക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിമോർച്ചറിൽ .പോസ്റ്റ്മോർട്ടത്തിനു ശേഷം ഡിസംബർ 10 ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.കെവിഎൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്സാരംഗ് സുനിൽ.