ഇടുക്കി: മൊബൈല്‍ മാവേലി സ്റ്റോര്‍ – ഈ മാസം 8, 9 തീയതികളില്‍ ഇടുക്കിയില്‍

ഇടുക്കി: ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ 8, 9 തീയതികളില്‍ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

മാവേലി സബ്സിഡി സാധനങ്ങള്‍, ശബരി ഉത്പന്നങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മൊബൈല്‍ മാവേലി സ്റ്റോറില്‍ ലഭിക്കും. മൊബൈല്‍ മാവേലി സ്റ്റോറുകള്‍ എത്തിച്ചേരുന്ന താലൂക്ക്, സ്ഥലം, സമയക്രമം എന്നിവ സംബന്ധിച്ച ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു. എല്ലാ പൊതു ജനങ്ങളും റേഷന്‍ കാര്‍ഡുമായി വന്ന് മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി താലൂക്ക്  തിയ്യതി -:08/12/21

രാവിലെ 8 ന് ചേറുതോണി സൂപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.

9.00 എ.എം.   മണിയാറന്‍കുടി ടൗണ്‍
11.00 എ.എം. തടിയംപാട് ടൗണ്‍
1.00 പി.എം.   കരിമ്പന്‍ ടൗണ്‍
3.00 പി.എം.  ചേലച്ചുവട് ബസ് സ്റ്റാന്‍ഡ്
5.00 പി.എം.  കീരിത്തോട് ടൗണ്‍

ഇടുക്കി താലൂക്ക് , തിയ്യതി: -09/12/21  

9.00 എ.എം. കമ്പിളികണ്ടം- റേഷന്‍ കടയ്ക്ക് സമീപം
11.00 എ.എം.  പണിക്കന്‍കുടി ടൗണ്‍
1.00 പി.എം.  മുള്ളരിക്കുടി  – റേഷന്‍ കടയ്ക്ക് സമീപം
3.00 പി.എം.  കൊമ്പൊടിഞ്ഞാല്‍ – റേഷന്‍ കടയ്ക്ക് സമീപം
5.00 പി.എം.  തിങ്കള്‍ക്കാട് ടൗണ്‍
12.30 പി.എം.  കോഴിമല
2.30 പി.എം.  ചെമ്പകപ്പാറ
5.00 പി.എം.   പ്രകാശ്

ഉടുമ്പന്‍ചോല താലൂക്ക് തിയ്യതി -08/12/21  

ഫ്‌ളാഗ് ഓഫ് –  എം. എം. മണി എം.എല്‍.എ
വേദി: ഉടുമ്പന്‍ചോല മാവേലിസ്റ്റോര്‍

8.30 എ.എം.  ചെമ്മണ്ണാര്‍
11.00 എ.എം.  പാറത്തോട്
1.00 പി.എം  ചേറ്റുകുഴി
4.00 പി.എം. മാലി
5.30 പി.എം.  പുളിയന്മല

പീരുമേട് താലൂക്ക് തിയ്യതി : -09/12/21
 ഫ്‌ളാഗ് ഓഫ് – വാഴൂര്‍ സോമന്‍ – പീരുമേട് എം.എല്‍.എ.
വേദി: ലാഡ്രം

8.00 എ.എം.   ലാഡ്രം
8.30 എ.എം.  വെള്ളാരംകുന്ന്
10.00 എ.എം.  ആനവിലാസം
11.00 എ.എം.  കൊടുവ
1.00 പി.എം. എല്‍.എം.എസ്.
3.00 പി.എം.  ഗ്ലെന്‍മേരി
5.00 പി.എം. വുഡ്‌ലാന്‍ഡ്

ദേവികുളം താലൂക്ക് തിയ്യതി 08/12/21  
ഫ്‌ളാഗ് ഓഫ് – എ. രാജ (ദേവികുളം എം.എല്‍.എ.)
വേദി: മൂന്നാര്‍ കോളനി

8.00 എ.എം.  മൂന്നാര്‍ കോളനി
10.30 എ.എം.  ദേവികുളം
1.00 പി.എം.  പള്ളിവാസല്‍
3.00 പി.എം. ആനച്ചാല്‍
്5.00 പി.എം. തോക്കുപാറ

പീരുമേട് താലൂക്ക് തിയ്യതി : 08/12/21
 ഫ്‌ളാഗ് ഓഫ് – സി.എന്‍. നൗഷാദ്
(ബ്ലോക്ക് പ്രസിഡന്റ് അഴുത)
വേദി: കറുപ്പുപാലം ജംഗ്ഷന്‍
 
8.00 എ.എം.  കറുപ്പുപാലം  
11.00 എ.എം.  കുരിശുമൂട്
1.00 പി.എം.  പ്ലാമൂട്
3.00 പി.എം. അമ്പലപ്പടി
5.00 പി.എം. വള്ളക്കടവ്
തൊടുപുഴ താലൂക്ക് തിയ്യതി 08/12/21

ഫ്‌ളാഗ് ഓഫ് – ഷീജ നൗഷാദ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടവെട്ടി)
വേദി: തൊടുപുഴ ഡിപ്പോ, ഇടവെട്ടി

9.00 എ.എം.  വെള്ളിയാമറ്റം  കറുകപ്പള്ളി കവല
11.00 എ.എം.  പൂച്ചപ്ര – ഗവണ്മെന്റ് സ്‌കൂളിന് സമീപം
12.30 പി.എം.  പന്നിമറ്റം  പഞ്ചായത്തിന് സമീപം
2.30 പി.എം.   പൂമാല – ബസ് സ്റ്റാന്‍ഡ്
4.00 പി.എം.     നാളിയാനി – ഗവണ്മെന്റ് സ്‌കൂളിന് സമീപം
5.30 പി.എം.   മേത്തൊട്ടി – റേഷന്‍ കടയ്ക്കു സമീപം
തൊടുപുഴ താലൂക്ക് , തിയ്യതി -: 09/12/21  
9.00 എ.എം.      വെണ്‍മണി – റേഷന്‍ കടയ്ക്ക് സമീപം
11.00 എ.എം.   പട്ടയക്കുടി – റേഷന്‍ കടയ്ക്ക് സമീപം
1.00 പി.എം. പുളിക്കത്തൊട്ടി – റേഷന്‍ കടയ്ക്ക് സമീപം
3.00 പി.എം.   വെള്ളക്കയം – സര്‍വീസ് കോ – ഓപ്പറേറ്റീവ് ബാങ്കിന് സമീപം
5.00 പി.എം.    മുള്ളരിങ്ങാട്  – അമ്പലപ്പടി

ദേവികുളം താലൂക്ക് തിയ്യതി : -09/12/21  
ഫ്‌ളാഗ് ഓഫ് – മഞ്ജു ബിജു (വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
വേദി: ആനവിരട്ടി ജംഗ്ഷന്‍

8.00 എ.എം. ആനവിരട്ടി
10.30 എ.എം. കൂമ്പന്‍പാറ
1.00 പി.എം.  ഓടക്കസിറ്റി
3.00 പി.എം. കത്തിപ്പാറ
5.30 പി.എം. ഇരുമ്പുപാലം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →