ന്യൂഡല്‍ഹി: ഇ.എസ്.ഐ. വരിക്കാര്‍ക്ക് ഇനി എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ തീരുമാനം. നാല്പതുവയസ്സ് പിന്നിട്ടവര്‍ക്കാണ് കൊല്ലത്തില്‍ ഒരുപ്രാവശ്യം സൗജന്യ ആരോഗ്യപരിശോധന ലഭ്യമാക്കുകയെന്ന് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ബോര്‍ഡ് യോഗത്തില്‍ തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവ് പദ്ധതി പറഞ്ഞു. രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് ചികിത്സ നല്‍കാനാണിത്.ഇ.എസ്.ഐ. ആശുപത്രികളിലോ ഇ.എസ്.ഐ. സംവിധാനവുമായി ബന്ധപ്പെടുന്ന അംഗീകാരമുള്ള ആശുപത്രികളിലോ ആയിരിക്കും പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തുക. ഫരീദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പദ്ധതിക്ക് തുടക്കമായി. എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രി മേല്‍നോട്ടം വഹിക്കും.കോവിഡ്കാരണം മരിച്ച ഇ.എസ്.ഐ. തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സഹായധനം നല്‍കാന്‍ അതുമായി ബന്ധപ്പെട്ട നിബന്ധന ഇളവുചെയ്തു. തൊഴിലാളി മരിക്കുന്നതിന് മുമ്പത്തെ വര്‍ഷം തുടര്‍ച്ചയായി 70 ദിവസമെങ്കിലും ജോലിചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. 35 ദിവസം ജോലിചെയ്തിട്ടുണ്ടെങ്കിലും കോവിഡ് മരണങ്ങള്‍ക്ക് സഹായധനം നല്‍കാനാണ് തീരുമാനം. മൂന്നു ഉന്നതതല സമിതികള്‍ രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു. ഇ.എസ്.ഐ. ആശുപത്രികളുടെ നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ഒരു സമിതി. ഇ.എസ്.ഐ.യിലെ മാനവശേഷി, നിയമനങ്ങള്‍, പ്രവര്‍ത്തനം, സുതാര്യത എന്നിവയ്ക്കും സാമൂഹികസുരക്ഷാ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മറ്റുരണ്ട് സമിതികള്‍
ഇ.എസ്.ഐ. വരിക്കാര്‍ക്ക് ഇനി എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ തീരുമാനം
