ഉപതെരഞ്ഞെടുപ്പ് : നാല് വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം

തിരുവനന്തപുരം ജില്ലയില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്ന 6 മണിക്ക് തൊട്ട്മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ എട്ടിനുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 7ന് രാവിലെ ഏഴ്  മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →