ആലപ്പുഴ: തൈക്കാട്ടുശ്ശേരിയില്‍ ഇന്‍സിനറേറ്ററുകള്‍ സജ്ജമായി

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകള്‍ സജ്ജമാക്കി. പഞ്ചായത്തിന്റെ വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടേ മുക്കാല്‍ ലക്ഷം രൂപ ചിവിട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും പൂച്ചാക്കൽ മാർക്കറ്റിലുമാണ് ഇവ സ്ഥാപിച്ചത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ പൊതു ഇടങ്ങളിലും സ്കൂളുകളിലും ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രതിദിനം 10 കിലോ മാലിന്യങ്ങള്‍ വരെ ഇതില്‍ സംസ്‌കരിക്കാന്‍ കഴിയും. 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →