പത്തനംതിട്ട: റാന്നി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 78.97 ലക്ഷം രൂപ അനുവദിച്ചു

പത്തനംതിട്ട: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

റോഡുകളുടെ പേരും അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ: – തെക്കേപ്പുറം-പന്തളമുക്ക് റോഡ് (8.24 ലക്ഷം രൂപ), തെള്ളിയൂര്‍കാവ് – എഴുമറ്റൂര്‍ (20 ലക്ഷം രൂപ), ഈട്ടിച്ചു വട്-കരിയംപ്ലാവ് റോഡ് (10.78 ലക്ഷം രൂപ) മൂലക്കല്‍ പടി പ്ലാങ്കമണ്‍ പി.സി റോഡ് (10.95 ലക്ഷം രൂപ), വെണ്ണിക്കുളം – അരീക്കല്‍-വാളക്കുഴി-കൊട്ടിയമ്പലം റോഡ് (24 ലക്ഷം രൂപ), മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് (5 ലക്ഷം രൂപ).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →