കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും സമ്മാനദാനവും

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. പാളയം പബ്ലിക് ലൈബ്രറി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനം അന്നേദിവസം വൈകിട്ട് മൂന്നിന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വിതരണം ചെയ്യുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.  

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →