ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. സി.ഡി.എസ്, ബ്ലോക്ക് തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ പങ്കെടുത്ത മത്സരം ജില്ലാ പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സമ്മാനദാനം നിര്‍വഹിച്ചു.
ചേര്‍ത്തല നഗരസഭയിലെ ബാലസഭാംഗങ്ങളായ പാര്‍വതി വിനോദ്, ആകാശ് ഷാജി എന്നിവര്‍ ഉള്‍പ്പെട്ട കഞ്ഞിക്കുഴി ബ്ലോക്ക് ടീം ഒന്നാം സ്ഥാനം നേടി. ആര്യാട് ബ്ലോക്കിനും (മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ബാല സഭാംഗങ്ങളായ മീനാക്ഷി സുജീവ്, ആര്‍ദ്ര ഷിബു), ഭരണിക്കാവ് ബ്ലോക്കിനു (നൂറനാട് പഞ്ചായത്തിലെ ബാലസഭാ അംഗങ്ങളായ മീനാക്ഷി, അധീന)മാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ അജയകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ രവി, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

