കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂൾ കലാ,കായിക മേളകൾ നടത്തുക പ്രായോഗികമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് പൂർണമായി ഒഴിയാത്തതിനാൽ ഇത്തവണയും സംസ്ഥാന സ്‌കൂൾ കലോത്സവവും കായികമേളയും ഒഴിവാക്കിയേക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മേളകൾ നടത്തുക പ്രായോഗികമല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. 15,000 കുട്ടികളാണ് കലാകായിക മത്സരങ്ങളിൽ സാധാരണ പങ്കെടുക്കാറുള്ളത്.

ഉപജില്ല, ജില്ലാതലത്തിൽ നടത്തിയ ശേഷമേ സംസ്ഥാന തലത്തിൽ നടത്താനുമാകൂ.അദ്ധ്യയന വർഷത്തിന്റെ ഭൂരിഭാ​ഗവും കോവിഡ് അപഹരിച്ചു. ശേഷിക്കുന്ന ദിവസം കൊണ്ട് കുട്ടികളെ പരീക്ഷകൾക്ക് സജ്ജരാക്കണം.അതിനിടെ കലാ,കായിക മേള പ്രായോ​ഗികമല്ല.

2019 നവംബറിലാണ് സംസ്ഥാനത്ത് അവസാനമായി സ്‌കൂൾ കാലാ,​ കായിക മേള നടന്നത്.സംസ്ഥാന കലോത്സവം കാസർകോട്ടും കായികമേള കണ്ണൂരുമായിരുന്നു. 61-ാമത് സ്‌കൂൾ കലോത്സവം കൊല്ലത്ത് നടത്താനാണ് അന്നു തീരുമാനിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →