തൃശൂർ: തൃശൂർ കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് തീപിടുത്തം. ഫയർഫോഴ്സ് എത്തി തീ അണച്ചു.വീട്ടുടമ വിജയനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
22/11/21 തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കഴുക്കോലിലേക്ക് തീപടരുകയായിരുന്നു. വീടിന്റെ മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു. അപകട സമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മേൽക്കൂര തകർന്ന് വീണാണ് വിജയന് പരിക്കേറ്റത്.

