ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്ന മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു. 22/11/21 തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് തുറന്ന ഒരു ഷട്ടർ അടച്ചത്. 141 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാറില്‍ ജലനിരപ്പ്. കഴിഞ്ഞ ദിവസം ഷട്ടറുകൾ താഴ്ത്തിയിരുന്നു.
2131 ഘനയടി വെള്ളം ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് 2000 ഘനയടിക്ക് മുകളിൽ വെള്ളമാണ് കൊണ്ടു പോകുന്നത്.

