എ.കെ. ആന്റണി കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാന്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ചെയര്‍മാനായി മുന്‍ പ്രതിരോധമന്ത്രിയും കേരള മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്.

അംബിക സോണി, താരിഖ് അന്‍വര്‍, ജി. പരമേശ്വര്‍, ജയ് പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് എ.ഐ.സി.സി യുദ്ധകാലാടിസ്ഥാനത്തില്‍ അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →