സമുദായ സംഘടനാ ഭീഷണി; നടന്‍ സൂര്യയുടെ വീടിന് പൊലീസ് കാവൽ

ചെന്നൈ: നടന്‍ സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സൂര്യയുടെ ടി നഗറിലുള്ള വീടിലാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ജയ് ഭീം സിനിമയില്‍ തങ്ങളുടെ സമൂദായത്തെ അപമാനിച്ചെന്ന് ആരോപിച്ച് വണ്ണിയാര്‍ സമുദായ സംഘടയിലെ ചിലര്‍ താരത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. സൂര്യ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിയും ഉണ്ടായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ.

സിനിമയില്‍ രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാന്‍ വണ്ണിയാര്‍ ജാതിയില്‍പ്പെട്ടയാളെന്നാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥകഥയില്‍ പൊലീസുകാരന്‍ ക്രിസ്ത്യാനിയായ ആന്റണിസാമിയാണ്. സിനിമയില്‍ ബോധപൂര്‍വം വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →