കല്ലാച്ചി എംഇടി കോളേജിൽ റാ​ഗിം​ഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. നാല് സീനിയർ വിദ്യാർത്ഥികൾ ക്കെതിരെയാണ് കേസ്. .

ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്. നിലവിൽ റാഗിങ്ങ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →