ലോക സാമ്പത്തിക ശക്തിയായി ചൈന

ന്യൂഡല്‍ഹി: ചൈനയുടെ ആഗോള സമ്പത്ത് മൂന്നിരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോകവരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ച് മക്കിന്‍സി ആന്‍ഡ് കമ്പനിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള തലത്തില്‍ രാജ്യങ്ങളിലെ ആസ്തികള്‍ കുത്തനെ വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ തന്നെ ഏറെ നേട്ടമുണ്ടാക്കിയത് ചൈനയും. ലോകത്തെ ധനികരാജ്യങ്ങളില്‍ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുകയാണ് ചൈന. ആഗോള വരുമാനത്തിന്റെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള ആസ്തി 2000ലെ 156 ലക്ഷം കോടി ഡോളറില്‍നിന്ന് 2020ല്‍ 514 ലക്ഷം കോടി ഡോളറായാണ് ഉയര്‍ന്നത്. വര്‍ധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ ഏഴ് ലക്ഷം കോടി ഡോളറില്‍നിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വര്‍ധിച്ചത്.അമേരിക്കയുടെ ആസ്തി ഈ കാലയളവില്‍ ഇരട്ടിയലധികംവര്‍ധിച്ച് 90 ലക്ഷം കോടി ഡോളറായി. ഇരുരാജ്യങ്ങളിലിലും സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും സമ്പന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ്‌ േഗ്ലാബല്‍ നെറ്റ് ആസ്തിയുടെ 68 ശതമാനവും ഉള്ളത്. അടിസ്ഥാന സൗകര്യം യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ബൗദ്ധിക ആസ്തികള്‍, പേറ്റന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഈ കണക്ക്. അതേസമയം ബാധ്യതകളുമായി തട്ടിക്കിഴിക്കേണ്ടതിനാല്‍ ആഗോള സമ്പത്ത് കണക്കുകൂട്ടുന്നതിന് സാമ്പത്തിക ആസ്തികള്‍ പരിഗണിച്ചിട്ടില്ല.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →