പഞ്ചാബ് കടത്തില്‍ മുങ്ങിയ സംസ്ഥാനമെന്ന് നവ്ജ്യോത് സിംഗ് സിദ്ധു

ചണ്ഡിഗഢ്: രാജ്യത്തെ ഏറ്റവും കൂടുതല്‍ കടമുള്ള സംസ്ഥാനം പഞ്ചാബാണെന്ന് പി സി സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി വരുമാനം കണ്ടെത്തുക വഴി ക്ഷേമം ഉറപ്പ് വരുത്തുകയാണ് വേണ്ടത് അല്ലാതെ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിപ്പണം കടം വീട്ടാന്‍ ഉപയോഗിക്കരുതെന്നും നികുതിപ്പണം വികസനത്തിന് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടം വാങ്ങുന്നതല്ല മുന്നോട്ടേക്കുള്ള മാര്‍ഗമെന്നും സംസ്ഥാനത്തിന്റെ പകുതിയോളം ചിലവിന് ഫണ്ട് കണ്ടെത്തുന്നത് കടത്തിലൂടയാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →