സിദ്ദുവിന് ഒരു വര്‍ഷം തടവുശിക്ഷ

May 20, 2022

ന്യൂഡല്‍ഹി: ഒരാളുടെ മരണത്തിനിടയാക്കിയ നടുറോഡിലെ അക്രമസംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് സുപ്രീം കോടതി ഒരു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 1988 ല്‍ ഉണ്ടായ സംഭവത്തില്‍ കേവലം 1000 രൂപ പിഴയുമായി 2018ല്‍ …

ജനശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, അംഗീകരിക്കുന്നു: രാജിവച്ച് സിദ്ദു

March 17, 2022

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരോടു രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെയാണു രാജി.കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ ഞാന്‍ എന്റെ രാജിക്കത്ത് അയച്ചു” സോണിയാ …

അച്ഛന്‍ മരിച്ച ശേഷം അമ്മയെ പുറത്താക്കിയ ക്രൂരനാണ് നവ്ജ്യോത് സിദ്ദുവെന്ന് സഹോദരി

January 29, 2022

ചണ്ഡിഗഢ്: 1986ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയേയും തന്നെയും പുറത്താക്കിയ ക്രൂരനാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവവെന്ന ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ സഹോദരി രംഗത്ത്. വാര്‍ദ്ധക്യത്തില്‍ പണത്തിനുവേണ്ടി അമ്മയെ ഉപേക്ഷിക്കുകയായിരുന്നു സിദ്ദുവെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന്‍ തുര്‍ …

നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് പത്രിക സമര്‍പ്പിക്കും

January 29, 2022

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് പത്രിക സമര്‍പ്പിക്കും. രാവിലെ 11.15ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് സിദ്ദു ജനവിധി തേടുന്നത്. അകാലിദള്‍ നേതാവ് ബിക്രം …

മതനിന്ദകരെ ജനമധ്യത്തില്‍ തൂക്കിലേറ്റണമെന്ന് സിദ്ദു

December 21, 2021

ചണ്ഡീഗഡ്: മതനിന്ദ ആരോപിച്ച് രണ്ടുപേരെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന പഞ്ചാബില്‍ മതനിന്ദയ്ക്കെതിരേ പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. മതനിന്ദകരെ ജനമധ്യത്തില്‍ തൂക്കിലേറ്റണമെന്നും സിദ്ദു. മാലേര്‍കോട്ലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്താണ് പി.സി.സി. അധ്യക്ഷന്റെ വാക്കുകള്‍. സംസ്ഥാനത്ത് ഒരു സമുദായത്തിനെതിരേ ഗൂഢാലോചന നടക്കുകയാണ്. മൗലികവാദികള്‍ …

പഞ്ചാബ് കടത്തില്‍ മുങ്ങിയ സംസ്ഥാനമെന്ന് നവ്ജ്യോത് സിംഗ് സിദ്ധു

November 16, 2021

ചണ്ഡിഗഢ്: രാജ്യത്തെ ഏറ്റവും കൂടുതല്‍ കടമുള്ള സംസ്ഥാനം പഞ്ചാബാണെന്ന് പി സി സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി വരുമാനം കണ്ടെത്തുക വഴി ക്ഷേമം ഉറപ്പ് വരുത്തുകയാണ് വേണ്ടത് അല്ലാതെ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന …

‘അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയത്; വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി എന്നും തുടരും’ സിദ്ദു

November 6, 2021

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച തീരുമാനം നവ്ജ്യോത് സിങ് സിദ്ദു പിൻവലിച്ചു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയതെന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി എന്നും തുടരുമെന്നും സിദ്ദു പറഞ്ഞു. രാജിപ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. ചരൺജിത് സിങ് …

പഞ്ചാബില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്: പ്രചാരണത്തിന് സിദ്ദുവിന്റെ 13 വിഷയങ്ങള്‍

October 18, 2021

അമൃത്സര്‍: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കാന്‍ തയ്യാറായി നവജോത് സിങ് സിദ്ദു. ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്ന് വിശേഷിപ്പിച്ച് പ്രചാരണത്തിനായി 13 വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് സിദ്ദു …

പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം; പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരും

October 15, 2021

ചണ്ഡീഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം 15/10/21 വെളളിയാഴ്ച ഉണ്ടാകും. പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് 72 ദിവസങ്ങള്‍ക്ക് ശേഷമുള്ള …

നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി: ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ സത്യഗ്രഹം തുടരും

October 9, 2021

ലക്നൗ: ലഖിംപൂർ ഖേരി സംഭവത്തിൽ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ …